കൊ​ച്ചി മെ​ട്രോ നി​ര​ക്കി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ 20 ശ​ത​മാ​നം ഇ​ള​വ്
Thursday, September 19, 2019 4:48 AM IST
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ തൈ​ക്കൂ​ടം വ​രെ നീ​ട്ടി​യ​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എം​ആ​ർ​എ​ൽ പ്ര​ഖ്യാ​പി​ച്ച 50 ശ​ത​മാ​നം ടി​ക്ക​റ്റ് നി​ര​ക്കി​ള​വ് ബു​ധ​നാ​ഴ്ച അ​വ​സാ​നി​ച്ചു. വ്യാ​ഴാ​ഴ്ച മു​ത​ൽ 20 ശ​ത​മാ​നം കി​ഴി​വ് ടി​ക്ക​റ്റ് നി​ര​ക്കി​ൽ ല​ഭി​ക്കും. ഗ്രൂ​പ്പാ​യി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ഉ​ൾ​പ്പെ​ടെ 20 ശ​ത​മാ​നം കി​ഴി​വു​ണ്ടാ​കും.‌‌‌

30 ദി​വ​സ​ത്തെ ട്രി​പ്പ് പാ​സു​ള്ള​വ​ർ​ക്ക് 30 ശ​ത​മാ​ന​വും 60 ദി​വ​സ​ത്തെ ട്രി​പ്പ് പാ​സു​ള്ള​വ​ർ​ക്ക് 40 ശ​ത​മാ​ന​വും ആ​യി​രി​ക്കും കി​ഴി​വ്. നി​ല​വി​ലി​തു യ​ഥാ​ക്ര​മം 25, 33 ശ​ത​മാ​ന​മാ​ണ്. കൊ​ച്ചി വ​ൺ കാ​ർ​ഡു​ള്ള​വ​ർ​ക്ക് 25 ശ​ത​മാ​നം കി​ഴി​വു​ണ്ടാ​കും.

മ​ഹാ​രാ​ജാ​സ്-​തൈ​ക്കൂ​ടം പാ​ത​യി​ൽ സ​ർ​വീ​സ് തു​ട​ങ്ങി​യ സെ​പ്റ്റം​ബ​ർ നാ​ലു മു​ത​ൽ 15 ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു ടി​ക്ക​റ്റ് നി​ര​ക്കി​ൽ 50 ശ​ത​മാ​നം ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഏ​റെ വ​ർ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.