ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
Thursday, September 19, 2019 1:26 PM IST
കോ​വ​ളം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഡോ​ർ തു​റ​ന്ന് പു​റ​ത്തേ​ക്ക് വീ​ണ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. കോ​വ​ളം സ്വ​ദേ​ശി​യും ചാ​ക്ക ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യു​മാ​യ ഷം​നാ​ദ് (21), വി​ഴി​ഞ്ഞം സ്വ​ദേ​ശി​യും ഗ​വ.​മോ​ഡ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​യ നൗ​ഷാ​ദ് (14) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്നു രാ​വി​ലെ 9.15ന് ​കോ​വ​ളം ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പൂ​വാ​റി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വരി​ക​യാ​യി​രു​ന്നു ബ​സ്. പ​രി​ക്കേ​റ്റ​വ​രെ കോ​വ​ളം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇവരുടെയും പരിക്ക് ഗുരുതരമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.