യുഎൻഎ സാമ്പത്തിക തട്ടിപ്പ്: നാല് പ്രതികൾക്ക് ലുക്ക്ഔട്ട് നോട്ടീസ്
Thursday, September 19, 2019 11:41 AM IST
തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യുഎൻഎ) സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് നാല് പ്രതികൾക്കെതിരേ കേന്ദ്ര സർക്കാർ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉൾപ്പടെയുള്ള പ്രതികൾക്കെതിരേയാണ് നടപടി. നിലവിൽ ഖത്തറിലാണ് ഇവരെല്ലാവരും. ജൂലൈ 17-നാണ് ഇവർ ഖത്തറിലേക്ക് പോയത്.

ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറങ്ങിയതോടെ രാജ്യത്തെ ഏത് വിമാനത്താവളത്തിൽ വന്നിറങ്ങിയാലും ഇവർ അറസ്റ്റിലാകും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പ്രതികൾ വിദേശത്ത് ഒളിവിലാണെന്ന് അറിയിച്ചതിനെ തുടർന്നാണ് കേന്ദ്രം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാൻ തയാറായത്. കേസിൽ അടുത്തിടെ ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.