മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായേക്കും
Thursday, September 19, 2019 1:01 PM IST
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ വിജിലൻസ് നീക്കം തുടങ്ങി. കേസിൽ അറസ്റ്റിലായ ടി.ഒ.സൂരജിന്‍റെ മൊഴിയും വിജിലൻസിന് ലഭിച്ച രേഖകളുടെയും അടിസ്ഥാനത്തിലാവും അറസ്റ്റ്.

പാലം പണിയുമായി ബന്ധപ്പെട്ട അഴിമതി പണം മന്ത്രിയിലേക്ക് എത്തിയെന്നതിന്‍റെ ഉൾപ്പടെയുള്ള തെളിവുകൾ വിജിലൻസ് ശേഖരിച്ചുവെന്നാണ് സൂചന. എന്നാൽ ഇക്കാര്യം വിജിലൻസ് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നില്ല.

അതിനിടെ കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിന്‍റെ യോഗം വിജിലൻസ് ഡയറക്ടർ വിളിച്ചിട്ടുണ്ട്. അറസ്റ്റിന് മുന്നോടിയായാണ് യോഗം നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം. മുൻമന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് വിജിലൻസ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പാലാ ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സമയത്ത് യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന്‍റെ മുൻ മന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് മുന്നണിക്ക് വലിയ സമ്മർദ്ദമുണ്ടാക്കും. ഇടതു കേന്ദ്രങ്ങൾ ഇത് പ്രചാരണ വിഷയമാക്കാൻ തുടങ്ങിയതോടെ പ്രതിരോധവുമായി യുഡിഎഫും രംഗത്തുവന്നിട്ടുണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.