ഓണം ബംപർ ഭാഗ്യവാനെ കണ്ടെത്തി
Thursday, September 19, 2019 2:43 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. മന്ത്രി ജി.സുധാകരനാണ് നറുക്കെടുപ്പ് നടത്തിയത്.

TM 160869 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. ആലപ്പുഴ, കായംകുളം ശ്രീമുരുകാ ലോട്ടറി ഏജന്‍റ് ശിവൻകുട്ടിയാണ് ടിക്കറ്റ് വിറ്റത്. സംസ്ഥാന സർക്കാർ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയാണിത്.

46 ലക്ഷം ടിക്കറ്റുകളാണ് സർക്കാർ അച്ചടിച്ചത്. ഇതിൽ 43 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുത്തീർന്നിരുന്നു. 29 കോടി രൂപയുടെ ടിക്കറ്റുകളാണ് സർക്കാർ വിറ്റഴിച്ചത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.