ടി.ഒ.സൂരജ് പ്രശ്നക്കാരൻ; പാലം അഴിമതിയിൽ നടപടി തുടരട്ടെയെന്ന് ജി.സുധാകരൻ
Thursday, September 19, 2019 5:17 PM IST
തിരുവനന്തപുരം: ടി.ഒ.സൂരജ് പ്രശ്നക്കാരനാണെന്നും അയാളുടെ കാലത്തുണ്ടായ 24 ഉത്തരവുകൾ താൻ റദ്ദാക്കിയെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാലാരിവട്ടം പാലം അഴിമതി കേസിൽ നിയമാനുസൃതം നടപടി തുടരും. കേസിൽ വലിയ ഗൂഢാലോചന ഉണ്ടാകാം. പാലം പണിയുന്നതിന് മുൻപ് മുൻകൂറായി കരാർ കമ്പനിക്ക് പണം നൽകുന്ന കീഴ്‌വഴക്കമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.