കത്തിക്കുത്തിന് ശേഷമെത്തിയ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പൽ തെറിച്ചു
Thursday, September 19, 2019 4:20 PM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായ കത്തിക്കുത്തിന് ശേഷം നിയമിതനായ പ്രിൻസിപ്പലിന് രണ്ടു മാസം കൊണ്ട് സ്ഥാനം തെറിച്ചു. കോളജിലെ അനിഷ്ട സംഭവങ്ങൾക്ക് പിന്നാലെ നിയമിതനായ പ്രഫ.സി.സി.ബാബുവിനാണ് സ്ഥലംമാറ്റം. കാലിക്കറ്റ് സർവകലാശാല പരീക്ഷ കണ്‍ട്രോളറായിട്ടാണ് മാറ്റം ലഭിച്ചിരിക്കുന്നത്.

യൂണിവേഴ്സിറ്റി കോളജിൽ ചുമതലയേറ്റതു മുതൽ എസ്എഫ്ഐയുമായി അദ്ദേഹത്തിന് വിവിധ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സ്വന്തം നിലയ്ക്ക് അപേക്ഷ നൽകിയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞതെന്നും സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.