പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേഷനിൽ ഒരാൾ മരിച്ച നിലയിൽ; മറ്റൊരാൾ അബോധാവസ്ഥയിൽ
Thursday, September 19, 2019 4:34 PM IST
കണ്ണൂർ: പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ഒരാളെ മരിച്ച നിയലിൽ കണ്ടെത്തി. സ്റ്റേഷന്‍റെ മറ്റൊരു ഭാഗത്ത് ഒരാളെ അബോധാവസ്ഥയിലും കണ്ടെത്തിയിട്ടുണ്ട്. കു​ന്നം​കു​ളം​ ചൊ​വ്വ​ന്നൂ​രി​ലെ പൊ​റ​ത്തൂ​ര്‍ ഹൗ​സി​ല്‍ ജ​യ്സ​ന്‍റെ (65) മൃ​ത​ദേ​ഹ​മാ​ണ് രാ​വി​ലെ റെ​യി​ല്‍​വേ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ്‌​റ്റേ​ഷ​നി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് സ​മീ​പമാണ് മ​റ്റൊ​രു വ​യോ​ധി​ക​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തിയത്.

ര​ണ്ടാം ന​മ്പ​ര്‍ പ്ലാ​റ്റ് ഫോ​മി​ൽ ഫു​ട്ഓ​വ​ര്‍ ബ്രി​ഡ്ജി​ന്‍റെ സമീപത്തായാണ് നഗ്നമായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ​യ്യ​ന്നൂ​ര്‍ പോ​ലീ​സെ​ത്തി സ്ഥലത്ത് പരിശോധന നടത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.