സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന തുടങ്ങി
Thursday, September 19, 2019 5:02 PM IST
തി​രു​വ​ന​ന്ത​പു​രം: മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് പിഴത്തുക വൻതോതിൽ വർധിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന വാഹന പരിശോധന ഇന്ന് മുതൽ വീണ്ടും തുടങ്ങി. രാവിലെ മുതൽ തന്നെ പോലീസും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും പരിശോധനകൾക്ക് റോഡിലുണ്ടായിരുന്നു.

പരിശോധനകൾ ആരംഭിച്ചെങ്കിലും പിഴത്തുക ഈടാക്കേണ്ടെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. നിയമലംഘനങ്ങൾ കണ്ടാൽ കോടതിയിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. പി​ഴ​ത്തു​ക കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നാ​ണു സ​ർ​ക്കാ​ർ നി​ല​പാ​ട്. നിയമലംഘനങ്ങൾ കുറയ്ക്കാൻ ബോധവത്കരണവും തുടരുകയാണ്.

മോ​ട്ടോ​ർ വാ​ഹ​ന ഭേ​ദ​ഗ​തി നി​ല​വി​ൽ വ​ന്ന ശേ​ഷം ഉ​യ​ർ​ന്ന പി​ഴ ഈ​ടാ​ക്കു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​തു കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത നി​യ​മലം​ഘ​നം ന​ട​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടാ​നും കാ​ര​ണ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യും ക​മ്മീ​ഷ​ണ​റും നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

മോ​ട്ടോ​ർ വാ​ഹ​ന ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന പി​ഴ സം​സ്ഥാ​ന​ത്തു കു​റ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ 21ന് ​ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. രാ​വി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ചേ​ബം​റി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഗ​താ​ഗ​ത-നി​യ​മ മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.

ഇ​തു സം​ബ​ന്ധി​ച്ചു വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ സം​സ്ഥാ​ന​ങ്ങ​ളു​ടെ മാ​തൃ​ക​ക​ളും കേ​ര​ളം ആ​ലോ​ചി​ക്കുന്നുണ്ട്. മ​ണി​പ്പൂ​രും ക​ർ​ണാ​ട​ക​യു​മാ​ണ് മോ​ട്ടോ​ർ വാ​ഹ​ന ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. കേ​ന്ദ്ര​ത്തി​ന്‍റെ പി​ഴ​ത്തു​ക​യി​ൽ 50 ശ​ത​മാ​നം കു​റ​ച്ചാ​ണു മ​ണി​പ്പൂ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. ഇ​തേ മാ​തൃ​ക​യാ​ണ് കേ​ര​ളം ആ​ലോ​ചി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വിളിച്ച യോഗത്തിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.