പ​യ്യോ​ളി മ​നോ​ജ് വ​ധം: 27 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ സി​ബി​ഐ കു​റ്റ​പ​ത്രം
Thursday, September 19, 2019 5:32 PM IST
കൊച്ചി: ബി​എം​എ​സ് പ്ര​വ​ർ​ത്ത​ക​ൻ പ​യ്യോ​ളി മ​നോ​ജ് വ​ധ​ക്കേ​സി​ൽ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 27 സി​പി​എം പ്ര​വ​ർ‌​ത്ത​ക​രെ പ്ര​തി ചേ​ർ​ത്താ​ണ് സി​ബി​ഐ എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

കേ​സ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സി​ബി​ഐ കോ​ട​തി​യി​ൽ ശി​പാ​ർ​ശ ചെ​യ്തു. വ​ധ​ക്കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ൾ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.

ര​ണ്ട് പ്ര​തി​ക​ളെ കേ​സി​ൽ മാ​പ്പു സാ​ക്ഷി​ക​ളാ​ക്കി​യി​ട്ടു​ണ്ട്. പോ​ലീ​സ് മു​ഖ്യ പ്ര​തി​ക​ളാ​ക്കി​യ അ​ജി​ത്, ജി​തേ​ഷ് എ​ന്നി​വ​രാ​ണ് മാ​പ്പു സാ​ക്ഷി​ക​ളാ​യ​ത്. 2012 ഫെ​ബ്രു​വ​രി 12-നാ​ണ് മ​നോ​ജി​നെ പ​യ്യോ​ളി​യി​ലെ വീ​ട്ടി​ല്‍ ക​യ​റി ഒ​രു സം​ഘം വെ​ട്ടി​ക്കൊ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.