പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യും
Thursday, September 19, 2019 6:46 PM IST
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യും. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തതിനു ശേഷം തുടർനടപടി മതിയെന്ന് വിജിലൻസ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

മുഹമ്മദ് ഹനീഷിനെയും വീണ്ടും ചോദ്യം ചെയ്യും. കൂടുതൽ തെളിവ് ശേഖരണത്തിനുശേഷം അറസ്റ്റിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

പാലം പണിയുമായി ബന്ധപ്പെട്ട അഴിമതി പണം മന്ത്രിയിലേക്ക് എത്തിയെന്നതിന്‍റെ ഉൾപ്പടെയുള്ള തെളിവുകൾ വിജിലൻസ് ശേഖരിച്ചുവെന്നാണ് സൂചന. എന്നാൽ ഇക്കാര്യം വിജിലൻസ് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.