ഉ​ന്നാ​വോ പെ​ണ്‍​കു​ട്ടി​ക്ക് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് സി​ബി​ഐ
Thursday, September 19, 2019 7:48 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ മാ​ന​ഭം​ഗ​ക്കേ​സി​ലെ പെ​ൺ​കു​ട്ടി​ക്ക് വ​ലി​യ ഭീ​ഷ​ണി​ക​ളു​ണ്ടെ​ന്ന് സി​ബി​ഐ. ഡ​ൽ​ഹി പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് സി​ബി​ഐ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും മ​തി​യാ​യ സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലോ അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലോ പെ​ണ്‍​കു​ട്ടി​യെ​യും കു​ടും​ബ​ത്തേ​യും സു​ര​ക്ഷി​ത​മാ​യി പാ​ര്‍​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

ജൂ​ലൈ 28ന് ​പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും അ​ഭി​ഭാ​ഷ​ക​നു​മ​ട​ക്ക​മു​ള്ള​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്നു. അ​പ​ക​ട​ത്തി​ന് പി​ന്നി​ല്‍ മാ​ന​ഭം​ഗ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗ് സെം​ഗാ​റാ​ണെ​ന്ന് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.