ജാ​ർ​ഖ​ണ്ഡ് മു​ൻ പി​സി​സി അ​ധ്യ​ക്ഷ​ൻ ആം​ആ​ദ്മി​യി​ൽ
Thursday, September 19, 2019 10:21 PM IST
ന്യൂ​ഡ​ൽ​ഹി: ജാ​ർ​ഖ​ണ്ഡ് മു​ൻ പി​സി​സി അ​ധ്യ​ക്ഷ​ൻ അ​ജോ​യ് കു​മാ​ർ ആം​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. മൂ​ന്നാ​ഴ്ച മു​ൻ​പാ​ണ് അ​ജോ​യ് കു​മാ​റി​നെ പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യിരുന്നു. ഇതേതുടർന്നു അ​ജോ​യ് കു​മാ​റി​നു പ​ക​രം മു​ൻ കേ​ന്ദ്ര​മ​ന്ത്രി രാ​മേ​ശ്വ​ർ ഒ​റോ​ണി​നെ പി​സി​സി അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ൽ നി​ന്നു അ​ജോ​യ് കു​മാ​ർ രാ​ജി​വ​ച്ചി​രു​ന്നു. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കേ​യാ​ണ് അ​ജോ​യ് ആം​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്.

ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ഡി​യ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ജോ​യ് കു​മാ​ർ ആം​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.