ലോ​ൺ മേ​ള​യു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ
Thursday, September 19, 2019 10:36 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം നേ​രി​ടു​ന്ന സാ​ന്പ​ത്തി​ക മാ​ന്ദ്യം മ​റി​ക​ട​ക്കാ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ ചെ​റു​കി​ട വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കാ​ൻ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​ത​രാ​മ​ൻ നി​ർ​ദേ​ശം ന​ൽ​കി.

ഭ​വ​ന, കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍​ക്കാ​ണ് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. വാ​യ്‌​പ​ക​ള്‍ എ​ടു​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ബാ​ങ്ക് മേ​ധാ​വി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ര​ണ്ട് ഘ​ട്ട​മാ​യി 400 ജി​ല്ല​ക​ളി​ല്‍ വാ​യ്പ​മേ​ള ന​ട​ത്തും. ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ടം ഒ​ക്ടോ​ബ​ർ മൂ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ ന​ട​ത്തും. ര​ണ്ടാം ഘ​ട്ടം ഒ​ക്ടോ​ബ​ർ 11 മു​ത​ലാ​യി​രി​ക്കും. വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കെ​തി​രെ ഉ​ട​ന്‍ ന​ട​പ​ടി പാ​ടി​ല്ലെ​ന്നും നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.