യു​കെ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ഒ​ഇ​ടി​ക്ക് ഔ​ദ്യോ​ഗി​ക അം​ഗീ​കാ​രം
Thursday, September 19, 2019 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ഒ​ഇ​ടി (ഓ​ക്കു​പ്പേ​ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ടെ​സ്റ്റ്) മാ​ത്രം പാ​സാ​യാ​ലും ഇ​നി യു​കെ​യി​ൽ ജോ​ലി ല​ഭി​ക്കു​മെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​യി. ര​ണ്ടു വ​ർ​ഷം മു​മ്പ് യു​കെ എ​ൻ​എം​സി ഒ​ഇ​ടി അം​ഗീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഹോം ​ഓ​ഫീ​സ് അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ വീ​സ അ​നു​വ​ദി​ക്കേ​ണ്ട ഹോം ​ഓ​ഫീ​സും ഒ​ഇ​ടി അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​യ​ത്.

ഡോ​ക്ട​ർ, ന​ഴ്സ് തു​ട​ങ്ങി​യ വി​ദേ​ശ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് യു​കെ​യി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത് പ്രാ​ക്ടീ​സ് ആ​രം​ഭി​ക്കാ​ൻ ഒ​ഇ​ടി​ക്കു പു​റ​മേ, ഇം​ഗ്ലീ​ഷ് ഭാ​ഷ സം​ബ​ന്ധി​ച്ചു മ​റ്റ് പ​രീ​ക്ഷ​ക​ളൊ​ന്നും ഇ​നി പാ​സാ​കേ​ണ്ട​തി​ല്ലെ​ന്നു കാ​ണി​ച്ച് ബ്രി​ട്ടീ​ഷ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം ഇ​റ​ക്കി.

അ​ടു​ത്ത​മാ​സം ഒ​ന്നു മു​ത​ൽ സ​മ​ർ​പ്പി​ക്കു​ന്ന എ​ല്ലാ ട​യ​ർ 2 (ജ​ന​റ​ൽ) വീ​സ അ​പേ​ക്ഷ​ക​ൾ​ക്കും ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​യി​രി​ക്കും. യു​കെ ഹോം ​ഓ​ഫീ​സാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. അ​തേ​സ​മ​യം, ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കാ​നാ​യി ഡോ​ക്ട​ർ​മാ​ർ​ക്ക് ഇ​ന്ത്യ​യി​ലെ ജ​ന​റ​ൽ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ​യും ആ​രോ​ഗ്യ​രം​ഗ​ത്തെ മ​റ്റ് പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ന​ഴ്സിം​ഗ് ആ​ന്‍​ഡ് മി​ഡ്‌​വൈ​ഫ​റി കൗ​ണ്‍​സി​ലി​ന്‍റെ​യും പ​രീ​ക്ഷ പാ​സാ​ക​ണ​മെ​ന്നു​ണ്ട്.

യു​കെ​യി​ൽ ജോ​ലി തേ​ടു​ന്ന ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് വീ​സ​യ്ക്കാ​യി നേ​ര​ത്തെ ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ജ്ഞാ​ന പ​രീ​ക്ഷ​യാ​യ ഐ​ഇ​എ​ൽ​ടി​എ​സ് അ​ല്ലെ​ങ്കി​ൽ ടോ​ഫ​ൽ പോ​ലു​ള്ള പ​രീ​ക്ഷ​കൂ​ടി നി​ശ്ചി​ത സ്കോ​റോ​ടെ പാ​സാ​ക​ണ​മാ​യി​രു​ന്നു. ഇ​നി​മു​ത​ൽ അ​ത് അ​നി​വാ​ര്യ​മ​ല്ല. ഇം​ഗ്ലീ​ഷ് സം​സാ​ര​ഭാ​ഷ​യാ​യ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് വൈ​ദ്യ​ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​വി​നി​മ​യ ശേ​ഷി വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്‌​ട്ര ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രീ​ക്ഷ​യാ​ണ് ഒ​ക്കു​പ്പേ​ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ടെ​സ്റ്റ്.

ഇ​നി​മു​ത​ൽ ജ​ന​റ​ൽ വീ​സ ല​ഭി​ക്കാ​ൻ ര​ണ്ടാ​മ​തൊ​രു പ​രീ​ക്ഷ കൂ​ടി വേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം ഈ ​മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും. എ​ന്നാ​ൽ മ​റ്റു മേ​ഖ​ല​യി​ലു​ള്ള പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ഐ​ഇ​എ​ൽ​ടി​എ​സ് (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടെ​സ്റ്റിം​ഗ് സി​സ്റ്റം) പ​രീ​ക്ഷ​യി​ലെ നി​ശ്ചി​ത സ്കോ​ർ ആ​വ​ശ്യ​മാ​ണ്. ഐ​ഇ​എ​ൽ​ടി​എ​സ് പ​രീ​ക്ഷ​യി​ൽ നി​ശ്ചി​ത സ്കോ​ർ ഉ​ണ്ടെ​ങ്കി​ൽ ഒ​ഇ​ടി അ​നി​വാ​ര്യ​മ​ല്ല.

ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കാ​നാ​യി ഇ​ന്ത്യ​യി​ലെ ജ​ന​റ​ൽ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ പ​രീ​ക്ഷ പാ​സാ​യ ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സിം​ഗ് ആ​ന്‍റ് മി​ഡ് വൈ​ഫ​റി കൗ​ണ്‍​സി​ലി​ന്‍റെ​യും പ​രീ​ക്ഷ പാ​സാ​യ ആ​രോ​ഗ്യ​രം​ഗ​ത്തെ മ​റ്റ് പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും ട​യ​ർ 2 (ജ​ന​റ​ൽ) വീ​സ​യ്ക്ക് അ​പേ​ക്ഷി​ക്കാ​ൻ ഇ​നി​മു​ത​ൽ വേ​റൊ​രു ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ എ​ഴു​തേ​ണ്ട​തി​ല്ല എ​ന്നു​റ​പ്പാ​ക്കി​ക്കൊ​ണ്ട് ഹോം ​ഓ​ഫീ​സ് ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ശോ​ധ​ന സ്ട്രീം​ലൈ​ൻ ചെ​യ്തി​ട്ടു​ണ്ട്.

യു​കെ​യി​ലെ​മ്പാ​ടു​മു​ള്ള ആ​ശു​പ​ത്രി​ക​ൾ​ക്കും മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​സു​ക​ൾ​ക്കും ആ​വ​ശ്യ​മു​ള്ള ജീ​വ​ന​ക്കാ​രെ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ ഈ ​മാ​റ്റം സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്നും യു​കെ സ​ർ​ക്കാ​ർ ഹോം ​ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. വീ​സ, ര​ജി​സ്ട്രേ​ഷ​ൻ എ​ന്നീ ര​ണ്ട് ഉ​ദ്ദേ​ശ്യ​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ഇ​പ്പോ​ൾ ഒ​ഇ​ടി മാ​ത്രം മ​തി എ​ന്ന​ത് തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്കു പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നു കേം​ബ്രി​ജ് ബോ​ക്സ്ഹി​ൽ ലാം​ഗ്വേ​ജ് അ​സെ​സ്മെ​ന്‍റ് സി​ഇ​ഒ സു​ജാ​ത സ്റ്റെ​ഡ് പ​റ​ഞ്ഞു. ഇ​ത് വി​ദേ​ശ​ത്ത് പ​ഠി​ച്ച ശേ​ഷം യു​കെ​യി​ൽ ജോ​ലി തേ​ടു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ ഭാ​രം ഗ​ണ്യ​മാ​യി കു​റ​യ്ക്കും.

റി​ച്ചാ​ർ​ഡ് ജോ​സ​ഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.