ഡ​ച്ച് ഫു​ട്ബോ​ൾ‌ താ​രം വെ​ടി​യേ​റ്റു മ​രി​ച്ചു
Friday, September 20, 2019 3:31 AM IST
ആം​സ്റ്റ​ര്‍​ഡാം: ഇം​ഗ്ലീ​ഷ് ക്ല​ബ്ബ് ബ​ര്‍​ട്ട​ന്‍ ആ​ല്‍​ബി​യോ​ണി​ന്‍റെ മു​ന്‍ പ്ര​തി​രോ​ധ​നി​ര താ​രം കെ​ല്‍​വി​ന്‍ മെ​യ്നാ​ഡ് വെ​ടി​യേ​റ്റു മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.30ന് ​ആം​സ്റ്റ​ര്‍​ഡാ​മി​ലെ ലാം​ഗ്ബ്രു​ക്ഡ്രീ​ഫി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​റി​നു​ള്ളി​ൽ വ​ച്ചാ​ണ് അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

2014 ന​വം​ബ​റി​ലാ​ണ് ഡ​ച്ച്-​സു​രി​നാ​മീ​സ് താ​ര​മാ​യ മെ​യ്നാ​ഡ് ബ​ര്‍​ട്ട​നി​ല്‍ എ​ത്തു​ന്ന​ത്. ടീ​മി​നാ​യി 10 മ​ത്സ​ര​ങ്ങ​ളി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ മെ​യ്‌​നാ​ഡി​ന് പ​രി​ക്ക് വി​ല്ല​നാ​യി മാ​റു​ക​യാ​യി​രു​ന്നു. കാ​ല്‍​മു​ട്ടി​ലെ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് കു​റെ​ക്കാ​ലം ക​ളി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കേ​ണ്ടി​വ​ന്നു. പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യ താ​രം 2017 സീ​സ​ണി​ൽ ബ​ർ​ട്ട​നി​ൽ നി​ന്ന് സ്പാ​ക്ക​ന്‍​ബ​ര്‍​ഗി​ലേ​ക്ക് മെ​യ്നാ​ഡ് കൂ​ടു​മാ​റി.

വോ​ളെ​ൻ​ഡാം എ​ഫ്സി​യി​ലൂ​ടെ ക​രി​യ​ർ ആ​രം​ഭി​ച്ച മെ​യ്നാ​ഡ് റോ​യ​ല്‍ ആ​ന്‍റ്‌​വേ​പ്, എ​ഫ്സി എ​മ്മെ​ൻ തു​ട​ങ്ങി​യ ടീ​മു​ക​ള്‍​ക്കു​വേ​ണ്ടി​യും ക​ളി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.