തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ഇ​ന്നും സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സ​മ​രം
Friday, September 20, 2019 6:25 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഇ​ന്നും സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ സ​മ​രം. കെ​ജി​എം​ഒ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ കൂ​ട്ട അ​വ​ധി​യെ​ടു​ത്താ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. പ​ള​ളി​ക്ക​ൽ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ വ​നി​താ ഡോ​ക്ട​റെ ക​യ്യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം.

ഡോ​ക്ട​ര്‍​മാ​രു​ടെ സ​മ​ര​ത്തെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന് ഒ​പി ഉ​ണ്ടാ​യി​രി​ക്കി​ല്ല. കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗം മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള​ളൂ. ഇ​തി​നൊ​പ്പം, ഐ​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് മ​ണി​ക്കൂ​ർ ഒ​പി ബ​ഹി​ഷ്ക​രി​ക്കു​ന്ന​തി​നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളേ​യും സ​മ​രം ബാ​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ര​ണ്ട് ദി​വ​സം മു​ൻ​പും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ ഒ​രു മ​ണി​ക്കൂ​ർ ഒ​പി ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പ​ള്ളി​ക്ക​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ വ​നി​താ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധ സ​മ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.