തിരുവനന്തപുരത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് നേരെ ക​ല്ലേ​റ്
Friday, September 20, 2019 11:39 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് നേരെ ക​ല്ലേ​റ്. കി​ഴ​ക്കേ​ക്കോ​ട്ട​യി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട ബ​സി​നു നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. തി​രു​വ​ല്ല​ത്തി​ന​ടു​ത്തു​വ​ച്ചാണ് സം​ഭ​വം. ബു​ള്ള​റ്റി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​ച്ചെ​ത്തി​യ അ‍​ജ്ഞാ​ത​ന്‍ ബ​സി​ന്‍റെ മു​ന്നി​ലും പി​റ​കി​ലു​മു​ള്ള ചി​ല്ലു​ക​ള്‍ എറിഞ്ഞു തകർക്കുകയായിരുന്നു.

സംഭവത്തിൽ ആർക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. സം​ഭ​വ​ത്തേ​ത്തു​ട​ർ​ന്ന് ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചു. യാ​ത്ര​ക്കാ​രെ മ​റ്റ് ബ​സു​ക​ളി​ല്‍ ക​യ​റ്റി​വി​ട്ടു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.