അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്; ആ​റു പേ​ർ​ക്ക് പ​രി​ക്ക്
Friday, September 20, 2019 9:35 AM IST
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ വാ​ഷിം​ഗ്ട​ണി​ൽ വെ​ടി​വ​യ്പു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നാ​ണ് വി​വ​രം. ഇ​തി​ൽ ര​ണ്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. കൊ​ളം​ബി​യ റോ​ഡി​ലെ 1300 ബ്ലോ​ക്കി​ലാ​ണ് വെ​ടി​വെ​പ്പ്.

പ​രി​ക്കേ​റ്റ​വ​രെ കൊ​ളം​ബി​യ ഹൈ​റ്റ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റി​ന്റെ ആ​സ്ഥാ​ന​മാ​യ വൈ​റ്റ് ഹൗ​സി​ന് മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.