ഇ​ബ്രാ​ഹിം​കു​ഞ്ഞ് ആ​ലു​വ​യി​ൽ; പാ​ലം പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​യ​പ​ര​മെ​ന്ന് വി​ശ​ദീ​ക​ര​ണം
Friday, September 20, 2019 9:49 AM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ മു​ൻ​മ​ന്ത്രി വി.​കെ.​ഇ​ബ്രാ​ഹിം​കു​ഞ്ഞ് കൊ​ച്ചി ആ​ലു​വ​യി​ലെ വീ​ട്ടി​ലെ​ത്തി. പാ​ലം പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ടു​ത്ത എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും ന​യ​പ​രം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് ഇ​ബ്രാ​ഹിം​കു​ഞ്ഞ് വ്യ​ക്ത​മാ​ക്കി. ചോ​ദ്യം ചെ​യ്യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നോ​ട്ടീ​സൊ​ന്നും ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​മാ​ൻ​ഡി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്ന​തി​ന് മ​ന്ത്രി​യാ​യ താ​ൻ മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ ഇ​ബ്രാ​ഹിം​കു​ഞ്ഞ്, മു​ൻ​കൂ​ർ പ​ണം ന​ൽ​കി​യ​തി​ൽ ച​ട്ട​ലം​ഘ​ന​മൊ​ന്നു​മി​ല്ലെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു.

മൊ​ബി​ലൈ​സേ​ഷ​ൻ അ​ഡ്വാ​ൻ​സ് അ​ഥ​വാ പാ​ലം പ​ണി​യ്ക്കു​ള്ള ഫ​ണ്ട് ശേ​ഖ​രി​ക്കാ​ന​ട​ക്ക​മു​ള്ള മു​ൻ​കൂ​ർ പ​ണം ന​ൽ​കു​ന്ന കീ​ഴ്‍​വ​ഴ​ക്കം ക​ഴി​ഞ്ഞ എ​ല്ലാ സ​ർ​ക്കാ​രു​ക​ളും തു​ട​ർ​ന്ന് വ​രു​ന്ന​താ​ണെ​ന്നും പി​ണ​റാ​യി സ​ർ​ക്കാ​രും അ​ത് ചെ​യ്യു​ന്നു​ണ്ടെ​ന്നും പ​റ​ഞ്ഞ മു​ൻ​മ​ന്ത്രി ബ​ജ​റ്റി​ത​ര പ്രോ​ജ​ക്ടു​ക​ൾ​ക്കെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ പ​ണം ന​ൽ​കാ​റു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്താ​ത്ത എ​ല്ലാ പ​ദ്ധ​തി​ക​ൾ​ക്കും ഇ​ത്ത​ര​ത്തി​ൽ പ​ണം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നും ഇ​ബ്രാ​ഹിം​കു​ഞ്ഞ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.