നൗ​ഷാ​ദ് വ​ധം: ഒ​രാ​ൾ കൂ​ടി കീ​ഴ​ട​ങ്ങി
Friday, September 20, 2019 11:14 AM IST
തൃ​ശ്ശൂ​ർ: ചാ​വ​ക്കാ​ട് പു​ന്ന​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് നൗ​ഷാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രു പ്ര​തി കൂ​ടി കീ​ഴ​ട​ങ്ങി. എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​നും ചെ​റു​തു​രു​ത്തി സ്വ​ദേ​ശി​യു​മാ​യ അ​ർ​ഷാ​ദ് ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ കേ​സി​ൽ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

നൗ​ഷാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചും പോ​ലീ​സും ഉ​ൾ​പ്പെ​ട്ട പു​തി​യ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം കൈ​മാ​റി​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് ഐ​ജി ശ്രീ​ജി​ത്തി​നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല. അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം എ​ന്ന നൗ​ഷാ​ദി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.

ജൂ​ലൈ 31നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ നൗ​ഷാ​ദി​നെ ചാ​വ​ക്കാ​ട്ട് വ​ച്ച് ബൈ​ക്കി​ലെ​ത്തി​യ സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.