ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്ക് നി​കു​തി​യി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം
Friday, September 20, 2019 12:56 PM IST
ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക മാ​ന്ദ്യം നേ​രി​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍​ക്ക് പു​തി​യ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ആ​ഭ്യ​ന്ത​ര ക​മ്പ​നി​ക​ള്‍​ക്കും പു​തി​യ പ്രാ​ദേ​ശി​ക ഉ​ത്പാ​ദ​ക ക​മ്പ​നി​ക​ള്‍​ക്കും കോ​ര്‍​പ​റേ​റ്റ് നി​കു​തി​യി​ല്‍ ഇ​ള​വു ന​ല്‍​കു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​റി​യി​ച്ചു.

ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. 2019 ജൂ​ലൈ അ​ഞ്ചി​നു മു​മ്പ് ഷെ​യ​ര്‍ ബൈ​ബാ​ക്ക് ന​ട​ത്തി​യി​ട്ടു​ള്ള ലി​സ്റ്റ​ഡ് ക​മ്പ​നി​ക​ള്‍​ക്ക് തി​രി​കെ വാ​ങ്ങു​ന്ന ഓ​ഹ​രി​ക​ള്‍​ക്ക് നി​കു​തി ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ല്‍ 2019-20 സാ​മ്പ​ത്തി​ക​വ​ര്‍​ഷം മു​ത​ല്‍ പു​തി​യ വ്യ​വ​സ്ഥ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍ പ്ര​കാ​രം മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളോ ഇ​ള​വു​ക​ളോ സ്വീ​ക​രി​ക്കാ​ത്ത ആ​ഭ്യ​ന്ത​ര ക​മ്പ​നി​ക​ള്‍​ക്ക് 22ശ​ത​മാ​നം നി​ര​ക്കി​ല്‍ നി​കു​തി അ​ട​ച്ചാ​ല്‍ മ​തി​യാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.