പാഞ്ചലിന് സെഞ്ചുറി; ചതുർദിനം സമനിലയിൽ
Friday, September 20, 2019 3:22 PM IST
മൈസൂരു: ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ രണ്ടാം ചതുർദിന മത്സരം സമനിലയിൽ കലാശിച്ചു. ആദ്യ മത്സരം ജയിച്ച ഇന്ത്യ എ പരമ്പര സ്വന്തമാക്കി. അവസാന ദിനം ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 202/3 എന്ന നിലയിൽ എത്തിയപ്പോൾ മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റൻമാരും തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ പ്രിയങ്ക് പാഞ്ചൽ സെഞ്ചുറി (109) നേടി. കരുണ്‍ നായർ 51 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് വിളികിട്ടിയ ശുബ്മാൻ ഗില്ലിൽ രണ്ടാം ഇന്നിംഗ്സിൽ പൂജ്യത്തിന് പുറത്തായി.

സ്കോർ: ഇന്ത്യ എ ഒന്നാം ഇന്നിംഗ്സ് 417, രണ്ടാം ഇന്നിംഗ്സ് 202/3. ദക്ഷിണാഫ്രിക്ക എ ഒന്നാം ഇന്നിംഗ്സ് 400. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി (161) നേടിയ ഓപ്പണർ എയ്ദിൻ മാർക്രം മാൻ ഓഫ് ദ മാച്ചായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.