മ​ര​ട്: കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ, ക്ഷ​മ ചോ​ദി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി
Friday, September 20, 2019 3:38 PM IST
ന്യൂ​ഡ​ൽ​ഹി: തീ​ര​ദേ​ശ നി​യ​മം ലം​ഘി​ച്ച് നി​ർ​മി​ച്ച മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്ക​ണ​മെ​ന്നു​ള്ള സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. വി​ധി ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ബാ​ധ്യ​ത​യു​ണ്ടെ​ന്നും സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​ര​ട് ഫ്ലാ​റ്റു വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

നി​ര്‍​മ്മാ​ണ​ത്തി​ൽ ച​ട്ട​ലം​ഘ​നം ക​ണ്ടെ​ത്തി​യ ഫ്ലാ​റ്റ് പൊ​ളി​ച്ച് മാ​റ്റാ​ൻ കോ​ട​തി അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി ഇ​ന്ന് തീ​രാ​നി​രി​ക്കെ​യാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാംഗ്മൂ​ലം ന​ൽ​കി​യ​ത്. ഇ​ന്ന് വി​ധി ന​ട​പ്പാ​ക്കി​യ ശേ​ഷം റി​പ്പോ​ര്‍​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.