കിഫ്ബിയെ സംശയത്തിന്‍റെ മുനയിൽ നിർത്താനാണ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി
Friday, September 20, 2019 5:45 PM IST
കോ​ട്ട​യം: കിഫ്ബിയെ സംശയത്തിന്‍റെ മുനയിൽ നിർത്താനാണ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്ക് പണം കൊടുക്കുന്നവരെ പിന്തിരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇതൊന്നും കിഫ്ബിക്ക് ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കി​ഫ്ബി​യു​ടെ മ​റ​വി​ൽ സം​സ്ഥാ​ന​ത്ത് കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നേരത്തെ ആരോപിച്ചിരുന്നു. വൈ​ദ്യു​തി കൊ​ണ്ടു വ​രു​ന്ന​തി​നും പ്ര​സ​ര​ണ​ത്തി​നു​മാ​യി ന​ട​പ്പാ​ക്കു​ന്ന വ​ന്‍​കി​ട ട്രാ​ന്‍​ഗ്രി​ഡ് പ​ദ്ധ​തി​യു​ടെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും ചെന്നിത്തല കു​റ്റ​പ്പെ​ടു​ത്തി. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.