"ഹൗ​ഡി മോ​ദി' വെ​ള്ള​ത്തി​ലാ​കു​മോ..! ഹൂ​സ്റ്റ​ണി​ൽ പേ​മാ​രി​യും കൊ​ടു​ങ്കാ​റ്റും; അ​ടി​യ​ന്ത​രാ​വ​സ്ഥ
Friday, September 20, 2019 7:18 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന 'ഹൗ​ഡി മോ​ദി' യെ​ന്ന പ​രി​പാ​ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും. ഇ​മെ​ൽ​ഡ കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്ന് ടെ​ക്സ​സ് ഗ​വ​ർ​ണ​ർ പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ഞാ​യ​റാ​ഴ്ച ഹൂ​സ്റ്റ​ണി​ലെ എ​ൻ​ആ​ർ​ജി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ​പ​രി​പാ​ടി​ക്കാ​യി 50,000ത്തി​ല​ധി​കം ഇ​ന്ത്യ​ൻ വം​ശ​ജ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ങ്കി​ലും ഹൗ​ഡി മോ​ദി പ​രി​പാ​ടി​ക്ക് ത​ട​സം വ​രി​ല്ലെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

‘ഹൗ​ഡി മോ​ദി’​യി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും യു​എ​സ് പ്ര​സി​ഡ​ന്‍റും ഒ​രു​മി​ച്ച് ഒ​രു റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത് അ​ടു​ത്ത​കാ​ല​ത്ത് ആ​ദ്യ​മാ​ണെ​ന്ന് വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം ഫ്രാ​ൻ​സി​ൽ ന​ട​ന്ന ജി7 ​ഉ​ച്ച​കോ​ടി​ക്കി​ടെ മോ​ദി​യാ​ണ് ട്രം​പി​നെ പ​രി​പാ​ടി​യി​ലേ​ക്കു ക്ഷ​ണി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.