പാ​ലാ​യി​ൽ കൊ​ട്ടി​ക്ക​ലാ​ശം ആ​വേ​ശ​മാ​ക്കി മു​ന്ന​ണി​ക​ൾ; ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണം
Friday, September 20, 2019 7:45 PM IST
കോ​ട്ട​യം: മൂ​ന്നു ദി​ന​ത്തി​ന​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന പാ​ലാ​യി​ലേ​ക്കു കേ​ര​ള രാ​ഷ്‌​ട്രീ​യം ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. ഒ​രു മാ​സം നീ​ണ്ടു​നി​ന്ന പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് വെ​ള്ളി​യാ​ഴ്ച കൊ​ടി​യി​റ​ങ്ങി. ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണം. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ അ​വ​സാ​ന​ദി​വ​സ​ത്തെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ലും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലും പ​ങ്കെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ്. വെ​ള്ളി​യാ​ഴ്ച ഫ​ല​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. ശ​നി​യാ​ഴ്ച ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി ആ​യ​തി​നാ​ലാ​ണ് പ​ര​സ്യ പ്ര​ചാ​ര​ണം വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​പ്പി​ക്കാ​ന്‍ മൂ​ന്ന് മു​ന്ന​ണി​ക​ളും ഒ​രു​മി​ച്ച് തീ​രു​മാ​നി​ച്ച​ത്. പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ൽ വീ​റും വാ​ശി​യും ഒ​ട്ടും കു​റ​വി​ല്ലാ​യി​രു​ന്നു പാ​ലാ​യി​ൽ. യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും ആ​വ​നാ​ഴി​യി​ലെ ആ​യു​ധ​ങ്ങ​ളെ​ല്ലാം പു​റ​ത്തെ​ടു​ത്തു പ​യ​റ്റി.

രാ​ഷ്‌​ട്രീ​യ പോ​രാ​ട്ട​ത്തി​ന​പ്പു​റം പാ​ലാ​യി​ൽ സ​ഹ​താ​പ ഫാ​ക്ട​റും യു​ഡി​എ​ഫും എ​ൽ‌​ഡി​എ​ഫും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. കെ.​എം. മാ​ണി​യു​ടെ ഓ​ർ​മ​ക​ൾ യു​ഡി​എ​ഫി​ന് അ​ധി​ക​വോ​ട്ടാ​യി മാ​റ്റാ​ൻ സാ​ധി​ക്കു​മെ​ന്നു യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട മാ​ണി സി. ​കാ​പ്പ​ന് നാ​ലാം അ​ങ്ക​ത്തി​ൽ സ​ഹ​താ​പ വോ​ട്ടു ല​ഭി​ക്കു​മെ​ന്ന് ഇ​ട​തു​പ​ക്ഷ​വും ക​ണ​ക്കാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.