കെ. ​ക​രു​ണാ​ക​ര​ൻ ട്ര​സ്റ്റ് ക്ര​മ​ക്കേ​ട്: അ​ഞ്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അറസ്റ്റിൽ
Friday, September 20, 2019 9:07 PM IST
ക​ണ്ണൂ​ർ: ചെ​റു​പു​ഴ​യി​ലെ കെ. ​ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര​വാ​ഹി​ക​ളാ​യ അ​ഞ്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അറസ്റ്റ് ചെയ്തു. റോ​ഷി, കു​ഞ്ഞി​കൃ​ഷ്ണ​ൻ, സ്ക​റി​യ, അ​ബ്ദു​ൽ സ​ലീം, സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്.

വ​ഞ്ച​നാ​ക്കു​റ്റം ചു​മ​ത്തിയാണ് ഇ​വ​രുടെ അ​റ​സ്റ്റെന്ന് പോലീസ് അറിയിച്ചു. കെ ​ക​രു​ണാ​ക​ര​ന്‍റെ പേ​രി​ല്‍ ട്ര​സ്റ്റു​ണ്ടാ​ക്കി 30 ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യെ​ന്ന​താ​ണ് കേ​സ്. എ​ട്ട് ഡ​യ​റ​ക്ട​ര്‍​മാ​രാ​ണ് ട്ര​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​മാ​യി പി​ണ​ങ്ങി​യ ര​ണ്ട് ഡ​യ​റ​ക്ട​ര്‍​മാ​രാ​ണ് കേ​സു​കൊ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.