രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യെ ഒ​രു പ​രി​പാ​ടി​ക്കും മ​റ​ച്ചു വ​യ്ക്കാ​നാ​വി​ല്ല;​ ഹൗ​ഡി മോ​ദി​ക്കെ​തി​രെ രാ​ഹു​ൽ
Friday, September 20, 2019 9:22 PM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ന്ന ഹൗ​ഡി മോ​ദി പ​രി​പാ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യെ ഒ​രു പ​രി​പാ​ടി​ക്കും മ​റ​ച്ചു വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.

1.4 ല​ക്ഷം കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​ജ്യം സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്തി​ക​ൾ​ക്ക് മു​തി​രു​ന്ന​ത് ആ​ശ്ച​ര്യ​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ഹൂ​സ്റ്റ​ണി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ചെ​ല​വേ​റി​യ​താ​ണ്. എ​ന്നാ​ൽ ഒ​രു പ​രി​പാ​ടി​ക്കും രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യു​ടെ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​റ​ച്ച് വ​യ്ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

സെ​പ്റ്റം​ബ​ർ 22നാ​ണ് ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ന്ന ഹൗ​ഡി മോ​ദി പ​രി​പാ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.