ഒ​രു ഭാ​ഷ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി
Friday, September 20, 2019 11:05 PM IST
ബം​ഗ​ളൂ​രു: ഒ​രു ഭാ​ഷ​യും ആ​ർ​ക്കു​മേ​ലും അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു. ഒ​രു ഭാ​ഷ​യോ​ടും വി​രോ​ധ​മി​ല്ല. എ​ല്ലാ​വ​രും ക​ഴി​യു​ന്ന​ത്ര ഭാ​ഷ പ​ഠി​ക്ക​ണ​മെ​ന്നും വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ൽ സ്കൂ​ൾ വി​ദ്യാ​ഥി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളെ മ​റ്റു ഭാ​ഷ​ക​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം മാ​തൃ​ഭാ​ഷ പ്ര​ച​രി​പ്പി​ക്ക​ന്ന​തി​നും ഊ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നും വെ​ങ്ക​യ്യ നാ​യി​ഡു കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്തെ ഒ​രു​മി​പ്പി​ക്കാ​ൻ ഹി​ന്ദി ഭാ​ഷ​യ്ക്കാ​ണു ക​ഴി​യു​ക​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ ​ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ എ​ന്ന അ​മി​ത് ഷാ​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.