തൃ​ണ​മൂ​ൽ എം​പി​യു​ടെ വീ​ട്ടി​ൽ റെ​യ്ഡ്; 32 ല​ക്ഷം രൂ​പ​യും 10,000 ഡോ​ള​റും ക​ണ്ടെ​ടു​ത്തു
Saturday, September 21, 2019 12:00 AM IST
ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭാം​ഗം കെ.​ഡി. സിം​ഗി​ന്‍റെ ഡ​ൽ​ഹി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല​ട​ക്കം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ റെ​യ്ഡി​ൽ 32 ല​ക്ഷം രൂ​പ​യും 10,000 ഡോ​ള​റും ക​ണ്ടെ​ടു​ത്തു.

ഡ​ൽ​ഹി​യി​ലും ച​ണ്ഡി​ഗ​ഡി​ലു​മാ​യി ഏ​ഴു സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു റെ​യ്ഡ്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സിം​ഗി​നും അ​ദ്ദേ​ഹ​ത്തി​നു ബ​ന്ധ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കും എ​തി​രേ ര​ണ്ടു കേ​സു​ക​ളാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.