ഹാ​മി​ള്‍​ട്ട​ണ്‍ മ​സ​ക​ഡ്സ മി​ന്നി; അ​ഫ്ഗാ​നെ​തി​രെ സിം​ബാ​ബ്‍​വേ​യ്ക്ക് ജ​യം
Saturday, September 21, 2019 2:58 AM IST
ധാ​ക്ക: ത്രി​രാ​ഷ്ട്ര ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ സിം​ബാ​ബ്‍​വേ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച് ഹാ​മി​ള്‍​ട്ട​ണ്‍ മ​സ​ക​ഡ്സ ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ട​വാ​ങ്ങി. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​ൻ 20 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 155 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ 19.3 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ സിം​ബാ​ബ്‍​വേ ല​ക്ഷ്യം ക​ണ്ടു. അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ ട്വ​ന്‍റി20​യി​ല്‍ സിം​ബാ​ബ്‍​വേ നേ​ടു​ന്ന ആ​ദ്യ ജ​യ​മാ​ണി​ത്.

42 പ​ന്തി​ല്‍ നി​ന്ന് നാ​ലു ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ക്കം 71 റ​ൺ​സെ​ടു​ത്താ​ണ് മ​സ​ക​ഡ്സ ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. റെ​ഗി​സ് ച​കാ​ബ്‍​വ(39), ഷോ​ണ്‍ വി​ല്യം​സ്(21), ബ്ര​ണ്ട​ന്‍ ടെ​യ്‌​ല​ര്‍(19) എ​ന്നി​വ​ർ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. അ​ഫ്ഗാ​നാ​യി മു​ജീ​ബ് ഉ​ര്‍ റ​ഹ്മാ​ന്‍ ര​ണ്ടും സ​ർ​ദാ​ൻ ഒ​രു വി​ക്ക​റ്റും നേ​ടി.

നേ​ര​ത്തെ, ഓ​പ്പ​ണ​ർ​മാ​രാ​യ റ​ഹ്മാ​നു​ള്ള ഗു​ര്‍​ബാ​സ്(61), ഹ​സ്ര​ത്തു​ള്ള സാ​സാ​യി (31) എ​ന്നി​വ​രാ​ണ് അ​ഫ്ഗാ​നെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ൽ എ​ത്തി​ച്ച​ത്. ക്രി​സ് പോ​ഫു നാ​ലു വി​ക്ക​റ്റ് നേ​ടി. പോ​ഫു​വാ​ണ് ക​ളി​യി​ലെ താ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.