പ​റ​ഞ്ഞ​തെ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ക്കു; മോ​ദി വി​മ​ർ​ശ​ന​ത്തി​ൽ പ​വാ​ർ
Saturday, September 21, 2019 6:18 AM IST
ഔ​റം​ഗാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ പ​രാ​മ​ർ​ശ​ത്തി​ൽ‌ വി​മ​ർ‌​ശ​നം ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ പ്ര​സ്താ​വ​ന ആ​ദ്യം ശ​രി​യാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി നേ​താ​വ് ശ​ര​ത് പ​വാ​ർ. പാ​ക്കി​സ്ഥാ​നെ​ക്കു​റി​ച്ച് ബി​ജെ​പി​ക്കാ​ർ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന ശ​ര​ത് പ​വാ​റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ​യാ​ണ് മോ​ദി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ന്ത്യ​യേ​ക്കാ​ൾ പ​വാ​റി​ന് ഇ​ഷ്ടം പാ​ക്കി​സ്ഥാ​ൻ ആ​ണെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ പ​രി​ഹാ​സം.

എ​ന്നാ​ൽ വി​മ​ർ​ശി​ക്കു​ന്ന​തി​നു മു​മ്പ് ത​ന്‍റെ പ്ര​സ്താ​വ​ന ശ​രി​യാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​വാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി പ​റ​യു​ന്നു താ​ൻ അ​യ​ൽ രാ​ജ്യ​ത്തെ സ്നേ​ഹി​ക്കു​ന്നെ​ന്ന്. താ​ൻ ഈ ​രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രു​ന്ന ആ​ളാ​ണ്. ത​ങ്ങ​ളു​ടെ സ്വാ​ധീ​നം നി​ല​നി​ർ​ത്താ​ൻ പാ​ക്കി​സ്ഥാ​നി​ലെ രാ​ഷ്ട്രീ​യ​ക്കാ​രും സൈ​നി​ക നേ​തൃ​ത്വ​വും ഇ​ന്ത്യ​ക്കെ​തി​രെ തെ​റ്റാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് താ​ൻ പ​റ​ഞ്ഞി​രു​ന്നു. ഈ ​വാ​ക്കു​ക​ളി​ൽ പാ​ക്കി​സ്ഥാ​നെ​ക്കു​റി​ച്ചു​ള്ള സ്നേ​ഹ​മി​ല്ല. പ്ര​ധാ​ന​മ​ന്ത്രി എ​ന്ന പ​ദ​വി​യു​ടെ അ​ന്ത​സി​നെ കെ​ടു​ത്താ​ൻ ആ​ഗ്ര​ഹ​മി​ല്ലാ​ത്ത​തി​നാ​ൽ താ​ൻ മോ​ദി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ലാ​യി ഒ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നും പ​വാ​ർ പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും അ​വ​ർ അ​സ​ന്തു​ഷ്ട​രാ​ണെ​ന്നു​മു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്നു​മാ​യി​രു​ന്നു പ​വാ​ർ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. ബി​ജെ​പി​ക്കാ​ർ രാ​ഷ്ട്രീ​യ​നേ​ട്ട​ത്തി​നാ​യി തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. താ​ൻ പാ​ക്കി​സ്ഥാ​നി​ൽ പോ​യി​രു​ന്ന​താ​യും പാ​ക്കി​സ്ഥാ​നി​ലെ ജ​ന​ങ്ങ​ൾ ഇ​ന്ത്യ​ക്കാ​രെ ബ​ന്ധു​ക്ക​ളെ പോ​ലെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും പ​വാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.