വി​ജ​യ താ​ഹി​ൽ ര​മ​ണി​യു​ടെ രാ​ജി രാഷ്ട്രപതി അം​ഗീ​ക​രി​ച്ചു
Saturday, September 21, 2019 8:05 AM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് വി​ജ​യ താ​ഹി​ൽ ര​മ​ണി​യു​ടെ രാ​ജി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​ക​രി​ച്ചു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന ജ​ഡ്ജി വി​നീ​ത് കോ​ത്താ​രി​ക്ക് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി.

മേ​ഘാ​ല​യ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് കൊ​ളീ​ജി​യം സ്ഥ​ലം മാ​റ്റി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് താ​ഹി​ല്‍​ര​മ​ണി രാ​ജി​വ​ച്ച​ത്. താ​ഹി​ല്‍ ര​മ​ണി​യു​ടെ വ​സ​തി​യി​ലെ​ത്തി ത​മി​ഴ്നാ​ട് നി​യ​മ​മ​ന്ത്രി സി.​വി ഷ​ണ്‍​മു​ഖം രാ​ജി തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ത്ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ രാ​ജി​കാ​ര്യ​ത്തി​ല്‍ പി​ന്നോ​ട്ടി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ ഹൈ​ക്കോ​ട​തി​ക​ളി​ലെ ഏ​റ്റ​വും സീ​നി​യ​ർ ജ​ഡ്ജി​മാ​രി​ലൊ​രാ​ളാ​യ താ​ഹി​ൽ​ര​മ​ണി​യെ രാ​ജ്യ​ത്തെ ചെ​റി​യ ഹൈ​ക്കോ​ട​തി​ക​ളി​ലൊ​ന്നാ​യ മേ​ഘാ​ല​യ​യി​ലേ​ക്ക് മാ​റ്റി​യ​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ഈ ​തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ കൊ​ളീ​ജി​യം ത​യാ​റാ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​ര്‍ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ 75 ജ​ഡ്ജി​മാ​രു​ള്ള​പ്പോ​ൾ മേ​ഘാ​ല​യ​യി​ൽ മൂ​ന്ന് പേ​ർ മാ​ത്ര​മാ​ണ് ഉ​ള്ള​ത്.

മും​ബൈ ഹൈ​ക്കോ​ട​തി ആ​ക്‌​ടിം​ഗ് ചീ​ഫ് ജ​സ്റ്റി​സാ​യി​രി​ക്കേ ഗു​ജ​റാ​ത്ത് ക​ലാ​പ​കാ​ല​ത്തെ ബി​ല്‍​ക്കീ​സ് ബാ​നു​ക്കേ​സി​ല്‍ അ​ട​ക്കം വി​ധി പ​റ​ഞ്ഞ​ത് താ​ഹി​ല്‍ ര​മ​ണി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.