കി​ഫ്ബി​യു​ടെ മ​റ​വി​ൽ സം​സ്ഥാ​ന​ത്ത് തീ​വെ​ട്ടി​ക്കൊ​ള്ള​യെ​ന്നാ​വ​ർ​ത്തി​ച്ച് ചെ​ന്നി​ത്ത​ല
Saturday, September 21, 2019 11:52 AM IST
കോ​ട്ട​യം: കി​ഫ്ബി​യു​ടെ മ​റ​വി​ൽ സം​സ്ഥാ​ന​ത്ത് കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ആ​വ​ർ​ത്തി​ച്ച് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വൈ​ദ്യു​തി കൊ​ണ്ടു വ​രു​ന്ന​തി​നും പ്ര​സ​ര​ണ​ത്തി​നു​മാ​യി ന​ട​പ്പാ​ക്കു​ന്ന വ​ന്‍​കി​ട ട്രാ​ന്‍​സ്ഗ്രി​ഡ് പ​ദ്ധ​തി​യു​ടെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ തീ​വെ​ട്ടി​ക്കൊ​ള്ള​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ർ​ത്തി​ച്ചു.

ഗ്രാ​ൻ​സ്ഗ്രി​ഡ് പ​ദ്ധ​തി​യി​ൽ തീ​വെ​ട്ടി​ക്കൊ​ള്ള​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല വൈ​ദ്യു​തി മ​ന്ത്രി​ക്ക് ഇ​തേ​ക്കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ലെ​ന്നും ക​ള്ളം ക​യ്യോ​ടെ പി​ടി​ച്ച​തി​ന്‍റെ വേ​വ​ലാ​തി​യാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​നും മു​ഖ്യ​മ​ന്ത്രി​ക്കു​മെ​ന്നും തു​റ​ന്ന​ടി​ച്ചു. നി​ർ​മാ​ണ ചു​മ​ത​ല ചീ​ഫ് എ​ൻ​ജി​നിയ​ർ​ക്ക് മാ​ത്രം ന​ൽ​കി​യ​തി​ൽ ദു​ര​ഹ​ത​യു​ണ്ട്. സെ​റ്റെ​ർ​ലൈ​റ്റും ചീഫ് എ​ൻ​ജി​നി​യ​റും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്- അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ട്രാ​ൻ​സ്ഗ്രി​ഡ് പ​ദ്ധ​തി​ക്ക് പ്ര​ത്യേ​ക നി​ര​ക്ക് തീ​രു​മാ​നി​ച്ച​ത് ആ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​വ് ഒ​രു​കോ​ടി​ക്കു മു​ക​ളി​ൽ ഉ​ള്ള വ​ർ​ക്കു​ക​ളി​ൽ 10 ശ​ത​മാ​നം വ​ർ​ധ​ന​വ് വ​ന്നാ​ൽ പ​ദ്ധ​തി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​രു​ന്ന​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ൻ പ്ര​കാ​രം പ​ദ്ധ​തി റീ​ടെ​ൻ​ഡ​ർ ചെ​യ്യ​ണം. വീ​ണ്ടും ഇ​ത് ത​ന്നെ ചെ​യ്താ​ൽ എ​സ്റ്റി​മേ​റ്റ് പു​നഃ​പ​രി​ശോ​ധി​ക്ക​ണം എ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.