കേ​ന്ദ്രം നി​ശ്ച​യി​ച്ച ഉ​യ​ർ​ന്ന ഗ​താ​ഗ​ത പി​ഴ​ത്തു​ക കേ​ര​ള​ത്തി​ൽ കു​റ​യ്ക്കും
Saturday, September 21, 2019 4:07 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് വ​ര്‍​ധി​പ്പി​ച്ച പി​ഴ​ത്തു​ക കു​റ​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. നി​യ​മ​ത​ട​സ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ളി​ൽ പി​ഴ​ത്തു​ക കു​റ​യ്ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ൻ​ത​ന്നെ പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ച​ന. അ​തേ​സ​മ​യം, ഹെ​ല്‍​മെ​റ്റ്, സീ​റ്റ് ബെ​ല്‍​റ്റ് എ​ന്നി​വ​യി​ൽ കേ​ന്ദ്രം നി​ശ്ച​യി​ച്ച പി​ഴ​ത്തു​ക സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കു​റ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​യ​മോ​പ​ദേ​ശ​മാ​ണ് സ​ർ​ക്കാ​രി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.