ലോ​ക ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​മി​ത് പം​ഗ​ലി​നു വെ​ള്ളി
Saturday, September 21, 2019 11:13 PM IST
യെ​കാ​ർ​തെ​റി​ൻ​ബ​ർ​ഗ് (റ​ഷ്യ): ലോ​ക ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ അ​മി​ത് പം​ഗ​ലി​നു വെ​ള്ളി. ഫൈ​ന​ലി​ൽ ഉ​സ്ബ​ക്കി​സ്ഥാ​ൻ താ​രം ഷ​ക്കോ​ബി​ദി​ൻ സോ​റോ​വി​നോ​ടാ​ണ് പം​ഗ​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്. 0-5നാ​ണ് പം​ഗ​ൽ കീഴടങ്ങിയത്.

52 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് പം​ഗ​ൽ വെ​ള്ളി നേ​ടി​യ​ത്. ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ ഇ​ന്ത്യ​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്.

സെ​മി​യി​ൽ ക​സാ​ക്കി​സ്ഥാ​ന്‍റെ സാ​ക്കെ​ൻ ബി​ബോ​സി​നോ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പം​ഗ​ൽ ഫൈ​ന​ലി​ൽ എ​ത്തി​യ​ത്.

2018ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ലും ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​ലും പം​ഗ​ൽ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. 2018ൽ ​കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ വെ​ള്ളിയും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

വി​​ജേ​​ന്ദ​​ർ സിം​​ഗ്, വി​​കാ​​സ് കൃ​​ഷ്ണ​​ൻ, ശി​​വ ഥാ​​പ്പ, ഗൗ​​ര​​വ് ബി​​ദൂ​​രി എ​​ന്നി​​വ​​ർ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ങ്ക​​ലം നേ​​ടി​​യ​​താ​​യി​​രു​​ന്നു ഇതുവരെയുള്ള ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ മി​​ക​​ച്ച പ്ര​​ക​​ട​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.