റാ​ലി​ക്കി​ടെ ഗൗ​ര​വ് ഗി​ൽ​സി​ന്‍റെ കാ​റി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
Saturday, September 21, 2019 11:45 PM IST
ജോ​ധ്പു​ർ: ദേ​ശീ​യ റാ​ലി ചാ​ന്പ്യ​ൻ​ഷി​പ്പി​നി​ടെ റേ​സിം​ഗ് താ​ര​വും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഗൗ​ര​വ് ഗി​ൽ​സി​ന്‍റെ കാ​റി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രിൽ ശനിയാഴ്ചയാണ് സം​ഭ​വം.

ബൈ​ക്കി​ലെ​ത്തി​യ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് സം​ഘാ​ട​ക​ർ​ക്കെ​തി​രെ ഗ്രാ​മ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇതോടെ കാ​ർ റാ​ലി​യു​ടെ ജോ​ധ്പു​ർ റൗ​ണ്ട് സം​ഘാ​ട​ക​ർ ഉ​പേ​ക്ഷി​ച്ചു.

മ​ത്സ​ര​ത്തി​നി​ടെ റേ​സിം​ഗ് ട്രാ​ക്കി​ലേ​ക്ക് ബൈ​ക്കോ​ടി​ച്ച് ഇ​വ​ർ എ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. 145 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ നി​ർ​ത്താ​ൻ ഗൗ​ര​വ് ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഫി​നി​ഷിം​ഗ് ലൈ​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബാ​രി​ക്കേ​ഡ് മാ​റ്റി​യാ​ണ് കു​ടും​ബം ട്രാ​ക്കി​ലെ​ത്തി​യ​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം സം​ഘാ​ട​ന​ത്തി​ലെ പി​ഴ​വാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.