കാ​റ്റു​പോ​യ ക​റ്റാ​ല​ൻ​സ്..! ബാ​ഴ്സ​യെ വീ​ഴ്ത്തി ഗ്ര​നാ​ഡ
Sunday, September 22, 2019 4:11 AM IST
ബാ​ഴ്സ​ലോ​ണ: ലാ​ലി​ഗ ചാ​മ്പ്യ​ൻ​മാ​ർ​ക്ക് പു​ത്ത​ൻ സീ​സ​ണി​ൽ തി​രി​ച്ച​ടി. സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചെ​ത്തി​യ ഗ്ര​നാ​ഡ ക​റ്റാ​ല​ൻ ഭീ​മ​ൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് അ​ട്ടി​മ​റി​ച്ചു. ഇ​തോ​ടെ ഗ്ര​നാ​ഡ 10 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴ് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ബാ​ഴ്സ ഏ​ഴാം സ്ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടി​നി​ടെ ക​റ്റാ​ല​ൻ​മാ​രു​ടെ ലാ ​ലി​ഗ സീ​സ​ണി​ലെ ഏ​റ്റ​വും മോ​ശം തു​ട​ക്ക​മാ​ണ് ഇ​ക്കു​റി.

മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ൽ ത​ന്നെ ഗ്ര​നാ​ഡ ഞെ​ട്ടി​ച്ചു. റ​മോ​ൺ‌ അ​സീ​സി​ന്‍റെ ക്ലോ​സ് റേ​ഞ്ച് ഹെ​ഡ​ർ ബാ​ഴ്സ​യു​ടെ വ​ല​യി​ൽ പ​തി​ച്ചു. തി​രി​ച്ച​ടി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട ബാ​ഴ്സ ര​ണ്ടാം പ​കു​തി​യി​ൽ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യെ ക​ള​ത്തി​ലി​റ​ക്കി. പൂ​ർ​ണ കാ​യി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ത്തി​ട്ടി​ല്ലാ​ത്ത മെ​സി സീ​സ​ണി​ൽ ആ​ദ്യ​മാ​യി ക​ള​ത്തി​ൽ അ​വ​ത​രി​ച്ചി​ട്ടും കാ​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യി​ല്ല.

ബാ​ഴ്സ​യു​ടെ കൗ​മാ​ര​താ​രം ഫാ​റ്റി​യേ​യും ഏ​ർ​ണ​സ്റ്റോ വ​ൽ​വെ​ർ​ദെ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും ഗോ​ൾ മാ​ത്രം വ​ന്നി​ല്ല. എ​ന്നാ​ൽ ഗ്ര​നാ​ഡ വീ​ണ്ടും ബാ​ഴ്സ​യെ ഞെ​ട്ടി​ച്ചു. ബോ​ക്സി​ൽ അ​ർ​തു​റോ വി​ദാ​ൽ പ​ന്ത് കൈ​കൊ​ണ്ട് ത​ട്ടി​യ​തി​ന് റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ചു. 66 ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി വാ​ദി​ലോ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. ക​ളി​യി​ൽ 74 ശ​ത​മാ​ന​വും പ​ന്ത് ബാ​ഴ്സ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും മ​ത്സ​രം ഗ്ര​നാ​ഡ സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.