ആ​ളി​ല്ലാ വി​മാ​നം; 46 പാ​ക് വി​മാ​ന​ങ്ങ​ൾ പ​റ​ന്ന​ത് യാ​ത്ര​ക്കാ​രി​ല്ലാ​തെ
Sunday, September 22, 2019 6:38 AM IST
ഇ​സ്‌​ലാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സി​ന്‍റെ (പി​ഐ​എ) 46 വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​ത് ഒ​റ്റ​യാ​ത്ര​ക്കാ​രി​ല്ലാ​തെ. ഇ​സ്‌​ലാ​മാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും 2016-17 വ​ർ​ഷ​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ 46 വി​മാ​ന​ങ്ങ​ളാ​ണ് ഒ​റ്റ​യാ​ത്ര​ക്കാ​ർ​പോ​ലു​മി​ല്ലാ​തെ പ​റ​ന്ന​ത്.

പാ​ക്കി​സ്ഥാ​നി​ലെ ജി​യോ ന്യൂ​സാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. യാ​ത്ര​ക്കാ​രി​ല്ലാ​തെ പ​റ​ന്ന​തി​ലൂ​ടെ പി​ഐ​എ​യ്ക്ക് 18 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു അ​ന്വേ​ഷ​ണ​വും ന​ട​ന്നു​മി​ല്ല. ഇ​തു കൂ​ടാ​തെ 36 ഹ​ജ് വി​മാ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രി​ല്ലാ​തെ പ​റ​ന്ന​താ​യും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. പാ​ക്കി​സ്ഥാ​ൻ സാ​മ്പ​ദ്‌​വ്യ​വ​സ്ഥ ത​ക​ർ​ച്ച​യെ നേ​രി​ടു​മ്പോ​ഴാ​ണ് ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ‌ പു​റ​ത്തു​വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.