ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ക്ക​ൽ കേ​സ്; ക​ല്യാ​ൺ സിം​ഗി​ന് സ​മ​ന്‍​സ്‌
Sunday, September 22, 2019 7:01 AM IST
ല​ക്നോ: ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ൽ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ക​ല്യാ​ൺ സിം​ഗി​ന് സ​മ​ന്‍​സ്‌ അ​യ​ച്ചു. ഈ ​മാ​സം 27 ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ ക​ല്യാ​ൺ സിം​ഗി​ന് സ​മ​ന്‍​സ്‌ അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ൽ.​കെ അ​ഡ്വാ​നി, ഉ​മാ​ഭാ​ര​തി, മു​ര​ളി മ​നോ​ഹ​ർ‌ ജോ​ഷി തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ട പ്ര​തി​ക​ളെ കേ​സി​ൽ കോ​ട​തി വി​ചാ​ര​ണ ചെ​യ്തു​വ​രി​ക​യാ​ണ്. രാ​ജ​സ്ഥാ​ന്‍ ഗ​വ​ര്‍​ണ​റാ​യു​ള്ള കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക​ല്യാ​ൺ സിം​ഗി​ന് സ​മ​ൻ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഗ​വ​ര്‍​ണ​ര്‍ പ​ദ​വി​യി​ലി​രി​ക്കു​മ്പോ​ള്‍ വി​ചാ​ര​ണ​യി​ല്‍ നി​ന്ന് ക​ല്യാ​ണ്‍ സിം​ഗി​ന് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​രി​ര​ക്ഷ ല​ഭി​ച്ചി​രു​ന്നു. ഗ​വ​ര്‍​ണ​ര്‍ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ സ​ജീ​വ രാ​ഷ്ട്ര​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.