ഇ​ന്ത്യ​യെ വി​മ​ർ​ശി​ക്കാ​ൻ പാ​ക്കി​സ്ഥാ​ന് യോ​ഗ്യ​ത​യി​ല്ല: ശ​ശി ത​രൂ​ർ
Sunday, September 22, 2019 7:27 AM IST
പൂ​ന: കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യെ വി​മ​ർ​ശി​ക്കാ​ൻ പാ​ക്കി​സ്ഥാ​ന് യോ​ഗ്യ​ത​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ സ്വ​ന്തം റി​ക്കാ​ർ​ഡ് ക​ണ​ക്കി​ലെ​ടു​ത്താ​ൽ പ്ര​ത്യേ​കി​ച്ച് പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ​യെ വി​മ​ർ​ശി​ക്കാ​ൻ ഒ​ട്ടും യോ​ഗ്യ​ത​യി​ല്ലെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൂ​ന സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു ത​രൂ​ർ.

വി​ദേ​ശ​ന​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി​ക​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ബാ​ധ​ക​മ​ല്ലെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. രാ​ജ്യ​ത്ത് ന​മു​ക്ക് പ​ല​വി​ധ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കാം. എ​ന്നാ​ൽ ഇ​ന്ത്യ​യു​ടെ താ​ൽ​പ്പ​ര്യ​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ അ​ത് ബി​ജെ​പി​യു​ടെ വി​ദേ​ശ​ന​യ​മോ കോ​ൺ​ഗ്ര​സി​ന്‍റെ വി​ദേ​ശ​ന​യ​മോ അ​ല്ല. അ​ത് ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യ​മാ​ണ്.

ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന​ത് തു​ട​രും. എ​ന്നാ​ൽ‌ രാ​ജ്യാ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കൊ​പ്പ​മാ​ണ് ത​ന്‍റെ നി​ല​പാ​ട്. മോ​ദി രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തെ ഇ​ഷ്ട​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹം രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്.

വി​ദേ​ശ​ത്ത് പോ​കു​മ്പോ​ൾ അ​ദ്ദേ​ഹം ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. അ​ദ്ദേ​ഹം എ​ന്‍റെ പ​താ​ക​യാ​ണ് വ​ഹി​ക്കു​ന്ന​ത്. എ​ന്‍റെ രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ആ​ദ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു- ത​രൂ​ർ പ​റ​ഞ്ഞു. താ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യെ മാ​ത്ര​മ​ല്ല ഇ​ന്ത്യ​യി​ലെ വോ​ട്ട​ർ​മാ​രെ​യും ബ​ഹു​മാ​നി​ക്കു​ന്നു- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.