ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​ക ക​രാ​റി​ന് ഇ​ന്ത്യ-​യു​എ​സ് ധാ​ര​ണാ​പ​ത്രം
Sunday, September 22, 2019 10:50 AM IST
വാ​ഷിം​ഗ്ട​ണ്‍: ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​ക ഇ​ട​പാ​ടി​നു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഇ​ന്ത്യ​യും യു​എ​സും ഒ​പ്പു​വ​ച്ചു. 50 ല​ക്ഷം ട​ണ്‍ എ​ൽ​എ​ൻ​ജി വാ​ങ്ങാ​ൻ പെ​ട്രോ​നെ​റ്റും അ​മേ​രി​ക്ക​ൻ ക​ന്പ​നി​യാ​യ ടെ​ല്ലൂ​റി​യ​നും ത​മ്മി​ലാ​ണ് ധാ​ര​ണ​യാ​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. അ​ന്തി​മ​ക​രാ​ർ 2020 മാ​ർ​ച്ച് 31ന​കം ഒ​പ്പു​വ​യ്ക്കു​മെ​ന്നും ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഹൂ​സ്റ്റ​ണി​ലെ എ​ൻ​ആ​ർ​ജി ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്നു ന​ട​ക്കു​ന്ന ഹൗ​ഡി മോ​ദി മെ​ഗാ പ​രി​പാ​ടി​യു​ടെ എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യി. മൂ​ന്നു മ​ണി​ക്കൂ​ർ ദീ​ർ​ഘി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യി​ലെ അ​ര​ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ൻ വം​ശ​ജ​ർ പ​ങ്കെ​ടു​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടൊ​പ്പം യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും വേ​ദി പ​ങ്കി​ടു​മെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.