വ​ട്ടി​യൂ​ർ​കാ​വി​ലെ സ്ഥാ​നാ​ർ​ഥി​യെ ഇ​തു​വ​രെ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള
Sunday, September 22, 2019 3:44 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​ക്കു​ന്ന വ​ട്ടി​യൂ​ർ​കാ​വ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ആ​രാ​യി​രി​ക്കും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ​ന്ന കാ​ര്യം ഇ​തു​വ​രെ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള.

വി​ജ​യ സാ​ധ്യ​ത നോ​ക്കി​യാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​യെ പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ക​യെ​ന്നും കു​മ്മ​നം ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യ സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​എ​ന്നാ​ൽ, കു​മ്മ​നം മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന കാ​ര്യം ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ട്ടി​യൂ​ർ​കാ​വി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ താ​നി​ല്ലെ​ന്നും വ​ട്ടി​യൂ​ർ​കാ​വി​ലെ​ന്ന​ല്ല ഒ​രി​ട​ത്തും മ​ത്സ​രി​ക്ക​ണ​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും കു​മ്മ​നം പ​റ​ഞ്ഞി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളെ പാ​ർ​ട്ടി ദേ​ശീ​യ- സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ‌ തീ​രു​മാ​നി​ച്ച് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.