ഏ​ല​ത്തൂ​രി​ലെ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ മ​ര​ണം: അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി
Sunday, September 22, 2019 4:40 PM IST
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ൽ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഓ​ട്ടോ​ഡ്രൈ​വ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ലായി. സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ എ​ല​ത്തൂ​ര്‍ സ്വ​ദേ​ശി മു​ര​ളി​യും സി​ഐ​റ്റി​യു ഏ​ല​ത്തൂ​ര്‍ ഓ​ട്ടോ​സ്റ്റാ​ന്‍റ് യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ഖ​ദ്ദാ​സി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേസിൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

എ​ല​ത്തൂ​ര്‍ എസ്കെ ​ബ​സാ​ര്‍ രാ​ജേ​ഷാ​ണ് മ​രി​ച്ച​ത്. സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ​തി​ന് പി​ന്നാ​ലെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​യ രാ​ജേ​ഷ് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​ഴി​ക്കോ​ട് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന രാ​ജേ​ഷ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് എ​ല​ത്തൂ​രി​ല്‍ വ​ച്ച് രാ​ജേ​ഷി​നെ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ അ​ട​ങ്ങു​ന്ന സം​ഘം ആ​ക്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.