വി​ദേ​ശ​ത്ത് മോ​ദി "​ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി’, ബ​ഹു​മാ​നം അ​ർ​ഹി​ക്കു​ന്നു: ശ​ശി ത​രൂ​ർ
Sunday, September 22, 2019 6:11 PM IST
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ത്താ​യി​രി​ക്കു​ന്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ. വി​ദേ​ശ​ത്തു മോ​ദി ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ​രാ​മ​ർ​ശം.

വി​ദേ​ശ​ത്താ​യി​രി​ക്കു​ന്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ടു​ത​ൽ ബ​ഹു​മാ​നം അ​ർ​ഹി​ക്കു​ന്നു​ണ്ട്, കാ​ര​ണം അ​ദ്ദേ​ഹം അ​വി​ടെ രാ​ജ്യ​ത്തെ​യാ​ണു പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ​താ​ക​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ട്. പ​ക്ഷേ ഇ​ന്ത്യ​യി​ലാ​യി​രി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​കാ​ശം ന​മു​ക്കു​ണ്ട്- പൂ​ന​യി​ൽ ഓ​ൾ ഇ​ന്ത്യ പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ ത​രൂ​ർ പ​റ​ഞ്ഞു.

രാ​ജ്യ​ത്തു ത​ങ്ങ​ൾ ത​മ്മി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ളു​ണ്ടാ​കാം. എ​ന്നാ​ൽ ഇ​ന്ത്യ​യു​ടെ കാ​ര്യം വ​രു​ന്പോ​ൾ, അ​ത് ബി​ജെ​പി​യു​ടെ​യോ, കോ​ണ്‍​ഗ്ര​സി​ന്‍റെ​യോ വി​ദേ​ശ​ന​യ​മ​ല്ല, ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യ​മാ​ണ്. ഇ​ക്കാ​ര്യം അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ ഹി​ന്ദി, ഹി​ന്ദു​ത്വം, ഹി​ന്ദു​സ്ഥാ​ൻ എ​ന്ന നി​ല​പാ​ട് ഏ​റെ അ​പ​ക​ട​ക​ര​മാ​ണ്. മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ൾ ഹി​ന്ദു​ത്വ​ത്തി​നും രാ​മ ഭ​ഗ​വാ​നും അ​പ​മാ​ന​മാ​ണ്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ജാ​തീ​യ​മാ​യ വേ​ർ​തി​രി​വു​ക​ളി​ല്ലെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.