ഇ​മ്രാ​ൻ ഖാ​ൻ യു​എ​സി​ൽ എ​ത്തി​യ​ത് സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ
Sunday, September 22, 2019 8:05 PM IST
ഇ​സ്ലാ​മാ​ബാ​ദ്: ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 74-ാം സെ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ ശ​നി​യാ​ഴ്ച യു​എ​സി​ൽ എ​ത്തി​യ​ത് സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍റെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ.

സൗ​ദി​യി​ൽ​നി​ന്നു കൊ​മേ​ഴ്സ്യ​ൽ വി​മാ​ന​ത്തി​ൽ പോ​കാ​നു​ള്ള ഇ​മ്രാ​ന്‍റെ നീ​ക്കം അ​റി​ഞ്ഞ കി​രീ​ടാ​വ​കാ​ശി, ഇ​മ്രാ​ൻ ഖാ​ൻ ത​ങ്ങ​ളു​ടെ വി​ശി​ഷ്ടാ​തി​ഥി​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ത്യേ​ക വി​മാ​നം ഏ​ർ​പ്പാ​ടാ​ക്കു​ക​യാ​യി​രു​ന്നു എ​ന്നു ദു​ന്യ ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ജ​മ്മു കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ പി​ന്തു​ണ നേ​ടു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​മ്രാ​ൻ ഖാ​ൻ സൗ​ദി​യി​ൽ എ​ത്തി​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

തി​ങ്ക​ളാ​ഴ്ച ഇ​മ്രാ​ൻ ഖാ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. ഈ ​കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ചൊ​വ്വാ​ഴ്ച ട്രം​പ് മോ​ദി​യു​മാ​യും കൂ​ടി​ക്കാ​ണും. വെ​ള്ളി​യാ​ഴ്ച ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ ഇ​മ്രാ​ൻ ഖാ​ൻ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.