പാ​ലാ തി​ങ്ക​ളാ​ഴ്ച വി​ധി​യെ​ഴു​തും; 1,79,107 വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്
Sunday, September 22, 2019 9:32 PM IST
കോ​ട്ട​യം: വീ​റും വാ​ശി​യും നി​റ​ഞ്ഞ പോ​ര​ട്ട​ത്തി​നൊ​ടു​വി​ൽ പാ​ലാ തി​ങ്ക​ളാ​ഴ്ച വി​ധി​യെ​ഴു​തും. 12 പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു മു​നി​സി​പ്പാ​ലി​റ്റി​യും ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ൽ 176 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​യി 1,79,107 വോ​ട്ട​ർ​മാ​രാ​ണ് വി​ധി​യെ​ഴു​തു​ന്ന​ത്.

രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പോ​ളിം​ഗ്. മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും വി​വി പാ​റ്റ് മെ​ഷീ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ഏ​റ്റ​വും പു​തി​യ എം ​മൂ​ന്ന് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളാ​ണ് എ​ല്ലാ ബൂ​ത്തി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജോ​സ് ടോ​മും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മാ​ണി സി. ​കാ​പ്പ​നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ.​ഹ​രി​യു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ർ. 10 സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. 27നാ​ണു വോ​ട്ടെ​ണ്ണ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.