യു​ദ്ധ​മു​ണ്ടാ​യാ​ൽ പാ​ക്കി​സ്ഥാ​ൻ ഭൂ​മു​ഖ​ത്തു​നി​ന്നു തു​ട​ച്ചു​നീ​ക്ക​പ്പെ​ടും: കേ​ന്ദ്ര​മ​ന്ത്രി
Monday, September 23, 2019 3:00 AM IST
കാ​ക്കി​ന​ഡ: ഇ​ന്ത്യ​യു​മാ​യി യു​ദ്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടാ​ൽ പാ​ക്കി​സ്ഥാ​ൻ ഭൂ​മു​ഖ​ത്തു​നി​ന്നു തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​മെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഡി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ഡ​യി​ൽ ഞാ​യ​റാ​ഴ്ച ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

യു​ദ്ധ​മു​ണ്ടാ​യാ​ൽ പി​ന്നെ പാ​ക്കി​സ്ഥാ​ൻ ലോ​ക​ഭൂ​പ​ട​ത്തി​ലു​ണ്ടാ​കി​ല്ല, തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഇ​മ്രാ​ൻ ഖാ​ന്‍റെ​യോ പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ​യോ ശ​ബ്ദ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ആ​രും പേ​ടി​ക്കി​ല്ല. ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി അ​ങ്ങ​നെ പേ​ടി​ക്കു​ന്ന ഒ​രാ​ള​ല്ല. ഈ ​സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ്. ഇ​തു ദേ​ശ​സ്നേ​ഹ​മു​ള്ള സ​ർ​ക്കാ​രാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

ഉ​ചി​ത​മാ​യ സ​മ​യ​മെ​ത്തി​യാ​ൽ ഇ​ന്ത്യ പാ​ക് അ​ധീ​ന കാ​ഷ്മീ​ർ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​ശേ​ഷം ജ​മ്മു കാ​ഷ്മീ​രി​ൽ ഒ​രു ബു​ള്ള​റ്റോ ക​ണ്ണീ​ർ​വാ​ത​ക​മോ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.