മ​ൻ​മോ​ഹ​ൻ സിം​ഗും സോ​ണി​യ​യും തി​ഹാ​ർ ജ​യി​ലി​ൽ ചി​ദം​ബ​ര​ത്തെ സ​ന്ദ​ർ​ശി​ച്ചു
Monday, September 23, 2019 10:38 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തെ സ​ന്ദ​ർ​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തി​ഹാ​ർ ജ​യി​ലി​ലെ​ത്തി​യാ​ണ് ഇ​രു​വ​രും ചി​ദം​ബ​ര​ത്തെ ക​ണ്ട​ത്.

ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ചി​ദം​ബ​രം സെ​പ്റ്റം​ബ​ർ അ​ഞ്ചു മു​ത​ൽ ജ​യി​ലി​ലാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഗു​ലാം ന​ബി ആ​സാ​ദ് ചി​ദം​ബ​ര​ത്തെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​വും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ജ​യി​ലി​ലെ​ത്തി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ജ​യി​ലാ​യി​രു​ന്നു ചി​ദം​ബ​ര​ത്തി​ന്‍റെ 74-ാം പി​റ​ന്നാ​ൾ.

ഒ​ന്നാം യു​പി​എ സ​ർ​ക്കാ​രി​ൽ ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കേ, സ്റ്റാ​ർ ഇ​ന്ത്യ മു​ൻ സി​ഇ​ഒ പീ​റ്റ​ർ മു​ഖ​ർ​ജി, ഭാ​ര്യ ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി എ​ന്നി​വ​രു​ടെ ക​ന്പ​നി​യാ​യ ഐ​എ​ൻ​എ​ക്സ് മീ​ഡി​യ​യ്ക്കു വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ൻ വ​ഴി​വി​ട്ടു ഇ​ട​പെ​ട്ടെ​ന്നാ​ണ് കേ​സ്. ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചിം​ദ​ബ​ര​വും കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.